സന്തോഷ് ട്രോഫി സ്വപ്നങ്ങളുമായി കേരള ടീം പുറപ്പെട്ടു

newsdesk

സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി കോച്ച് സതീവൻ ബാലന്റെ നേതൃത്വത്തിലുള്ള ടീൻ ബെംഗളൂരുവിലേക്ക് തിരിച്ചു‌. ജനുവരി 18ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ട് മത്സരങ്ങളിക് കേരളം ആദ്യ നേരിടുക ആന്ധ്രാപ്രദേശിനെയാണ്‌. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നീ ടീമുകളായിരുന്നു കേരളത്തിനൊപ്പം ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ആൻഡമാൻ നിക്കോബാർ ദ്വീപ് അവസാന ഘട്ടത്തിൽ സന്തോഷ് ട്രോഫിയിൽ നിന്നും പിൻവാങ്ങി‌ അതോടെ ഗ്രൂപ്പ് മൂന്നു ടീമുകളായി ചുരുങ്ങിയിരിക്കുകയാണ്‌.

മൂന്ന് ടീമുകളിൽ ആദ്യമെത്തുന്നവർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.

കേരളത്തിന്റെ മത്സരങ്ങൾ;

ജനുവരി 18; vs ആന്ധ്രാപ്രദേശ്

ജനുവരി 22; vs തമിഴ്നാട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial