സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. പ്രതികൂല കാലവസ്ഥകാരണമാണ് മലപ്പുറം സന്തോഷ് ട്രോഫി ഇലവനും കേരള സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചത്. നാളെ രാത്രി ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു മത്സരം സംഘടിപ്പിക്കാനിരുന്നത്.