“കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആണ് ആഗ്രഹം, എല്ലാം ദൈവത്തിന്റെ കയ്യിൽ” – വി പി സുഹൈർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം വി പി സുഹൈറിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തുണ്ട് എന്ന വാർത്തകൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് മാതൃഭൂമി ചാനലിന് പി സുഹൈർ നൽകിയ അഭിമുഖത്തിൽ മാധ്യമപ്രവർത്തകനായ ജയേഷ് പൂക്കോട്ടൂർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്ന ചോദ്യം സുഹൈറിനോട് ചോദിച്ചു. തനിക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ആഗ്രഹം ഉണ്ടെന്ന് സുഹൈർ പറഞ്ഞു. എന്നാൽ നോർത്ത് ഈസ്റ്റിൽ ഇനിയും ഒരു വർഷത്തെ കരാർ ഉണ്ട് എന്നും അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാൻ ആകില്ല എന്നും സുഹൈർ പറയുന്നു.

ഐ എസ് എൽ തുടങ്ങാൻ ഇനിയും കുറേ സമയം ഉണ്ട്. സ്വന്തം നാട്ടിലെ ടീമിന്റെ ജേഴ്സി അണിഞ്ഞ് കളിക്കാൻ തന്നെയാണ് തന്റെ ആഗ്രഹം. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. സുഹൈർ മാതൃഭൂമിയോട് പറഞ്ഞു.

വി പി സുഹൈർ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യമായിരിക്കും‌‌‌ എന്നും വി പി സുഹൈറിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.