സന്തോഷ് ട്രോഫി; കേരളത്തിന്റെ ഗ്രൂപ്പിൽ സർവീസസിന് ജയം

- Advertisement -

സന്തോഷ് ട്രോഫി സൗത് സോണിൽ കേരളത്തിന്റെ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ സർവീസസിന് വൻ വിജയം. ഇന്ന് പോണ്ടിച്ചേരിയെ നേരിട്ട സർവീസസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ജയത്തോടെ മൂന്നു പോയന്റുമായി സർവീസസ് ഗ്രൂപ്പിൽ ഒന്നാമത് എത്തി. സർവീസസ് ടീമിൽ ആറ് മലയാളി താരങ്ങൾ കളിക്കുന്നുണ്ട്. നേരത്തെ രാവിലെ നടന്ന കേരളത്തിന്റെ തെലുങ്കാനയ്ക്ക് എതിരാറ്റ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

ഇന്ന് ഈസ്റ്റ് സോണിൽ നടന്ന മത്സരത്തിൽ ഒഡീഷ ജാർഖണ്ഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ ജയം.

Advertisement