സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സംഘാടക സമിതി യോഗം കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പ് മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്്‌റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും.
10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാവും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങള്‍ ഒരുക്കും. സ്റ്റേഡിയം, റോഡുകള്‍ എന്നിയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ. യു.എ. ലത്തീഫ്, പി ഉബൈദുള്ള, എ. പി അനില്‍കുമാര്‍, ടി വി ഇബ്രാഹിം, കായിക വകുപ്പ് ന്ത്രി വി അബ്ദു റഹിമാന്റെ പ്രതിനിധി കെ. പി അനില്‍, ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍, സബ് കലക്ടര്‍
ശ്രീധന്യ എസ്.സുരേഷ്. മഞ്ചേരി മഗരസഭ അധ്യക്ഷ വി.എം. സുബൈദ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകുമാര്‍, വൈ. പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ്, ഡി.വൈ.എസ്.പിപി.എം. പ്രദീപ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, വൈ. പ്രസിഡന്റ് അബ്ദുല്‍ കരീം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍, സെക്രട്ടറി പി.എം. സുധീര്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ യു. ഷറഫലി, ഹബീബ് റഹ്‌മാന്‍, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.