സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ

Newsroom

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഇത്തവണ കൊച്ചി ആതിഥ്യം വഹിക്കും. ഒക്ടോബർ 14മുതൽ ആരംഭിക്കുന്ന യോഗ്യതാ മത്സരങ്ങൾക്ക് കൊച്ചിയിലെ മഹാരാജാസ് കോളേജ് സ്റ്റേഡിയം ആകും വേദിയാവുക. ഇപ്പോൾ കൊച്ചിയിൽ തന്നെ പരിശീലനം നടത്തുകയാണ് കേരള ടീം. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയാൽ മാത്രമേ കേരളത്തിന് ഫൈനൽ റൗണ്ടിൽ എത്താൻ ആവുകയുള്ളൂ.

കഴിഞ്ഞ തവണത്തെ നിരാശ മാറ്റേണ്ടതിനാൽ ശക്തമായ ടീമിനെ തന്നെയാണ്‌ കേരളം ഇത്തവണ ഒരുക്കുന്നത്. ബിനോ ജോർജ്ജ് ആണ് കേരള ടീമിന്റെ പരിശീലകൻ. കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ഗ്രൂപ്പും ഫിക്സ്ചറും ഉടൻ തന്നെ അറിയിക്കും എന്നു കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.