2018-19 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങൾ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കിരീടം നേടിയത് കേരളം ആയിരുന്നു. ആ കിരീടം നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ കേരളം നേരത്തെ ഒരുങ്ങുന്നത്. കേരള സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് കാണിച്ച താരങ്ങൾക്ക് സന്തോഷ് ട്രോഫി സാധ്യതാ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി ജേതാക്കളായ ടീമിൽ ഉണ്ടായിരുന്ന സീസൻ, ശ്രീകുട്ടൻ, മുഹമ്മദ് പാറക്കോട്ടിൽ എന്നിവർ മാത്രമെ ഈ 35 അംഗ ടീമിൽ ഉള്ളു.
ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് ശേഷം കൂടുത താരങ്ങൾ കൂടെ ക്യാമ്പിൽ എത്തും. അവസാന ഘട്ട ക്യാമ്പിൽ മുൻ താരങ്ങളും ചേരും എന്നാണ് കരുതപ്പെടുന്നത്. ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കേരള ഫുട്ബോൾ അസോസിയേഷൻ അറിയിക്കും
ടീം;
ഗോൾ കീപ്പർ;
അജയ് (വയനാട്)
മുഹമ്മദ് അസർ (മലപ്പുറം)
പ്രതീഷ് ( കാസർഗോഡ് )
കണ്ണൻ രാജു ( കോട്ടയം )
ഡിഫൻസ്;
മുഹമ്മദ് ഇനാസ് റഹ്മാൻ ( കോട്ടയം )
ലിജോ ( തിരുവനന്തപുരം )
ഫ്രാൻസിസ് ( തിരുവനന്തപുരം )
വരുൺ ദാസ് ( കാസർഗോഡ് )
അജാസ് എസ് സജീവ് ( കോട്ടയം )
കബീർ ടി എസ് ( തൃശ്ശൂർ )
അഫ്സർ കെ പി ( കണ്ണൂർ )
സഫ്യാൻ ( മലപ്പുറം )
മിഡ്ഫീൽഡർ
സീസൻ ( തിരുവനന്തപുരം )
ജിപ്സൺ ( തിരുവനന്തപുരം )
മുഹമ്മദ് സലാ ( മലപ്പുറം )
എമിൽ ബെന്നി (വയനാട്)
നിജോ (തിരുവനന്തപുരം)
സാം തിയാൻ മാങ് (കോഴിക്കോട്)
ബിബിൻ അജയൻ (എറണാകുളം)
അഭിഷേക് വി (പാലക്കാട്)
ഗിഫ്റ്റി ഗ്രാഷ്യസ് (കോട്ടയം)
ഫോർവേഡ്
മുഹമ്മദ് പറക്കോട്ടിൽ (പാലക്കാട്)
ശ്രീകുട്ടൻ (തൃശൂർ)
മുഹമ്മദ് അസ്ഹറുദ്ദീൻ (കൊല്ലം)
രാജു എം (പാലക്കാട്)
രാഹുൽ (തിരുവനന്തപുരം)
വിഗ്നേഷ് (തിരുവനന്തപുരം)
അജി കുമാർ (പത്തനംതിട്ട)
സൗരവ് ടി പി (കാസർഗോഡ്)
അക്ബർ സിദ്ദീഖ് (മലപ്പുറം)
വിഷ്ണു പി വി (കാസർഗോഡ്)
റോഷൻ വി (തൃശ്ശൂർ)
ആൽഫിൻ വാൾട്ടർ (മലപ്പുറം)
ബാബിൽ സിവെറി (തൃശ്ശൂർ)