രണ്ടാം ജയം തേടി ടൗൺ എഫ് സി തൃക്കരിപ്പൂർ ഇന്ന് കെ ആർ എസ്സിന് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ നാലാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കുപ്പൂത്തിൽ ഇത് ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ രണ്ടാം മത്സരമാകും. ആദ്യം നടന്ന മത്സരത്തിൽ തൃക്കരിപ്പൂർ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ തോൽപ്പിച്ചിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടൗൺ എഫ് സിയുടെ ജയം. അത് ആവർത്തിക്കാൻ തന്നെ ആകും ടൗൺ എഫ് സി ഇറങ്ങുന്നത്. മറുവശത്ത് കെ ആർ എസ് കോഴിക്കോടിന് ഇത് സീസണിലെ ആദ്യ മത്സരമാണ്.

Advertisement