സന്തോഷ് ട്രോഫി; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലെ പ്രവര്‍ത്തികള്‍ പരിശോധിക്കാന്‍ വിവിധ സബ് കമ്മിറ്റികള്‍ യോഗം ചേര്‍ന്നു. ഫുഡ് & റിഫ്രഷ്‌മെന്റ് കമ്മിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, അക്കൊമൊഡേഷന്‍ കമ്മിറ്റി എന്നിവയാണ് ഇന്ന് ചേര്‍ന്നത്.

മത്സരത്തിനെത്തുന്ന താരങ്ങള്‍ക്കുള്ള ഭക്ഷണങ്ങള്‍ എ.ഐ.എഫ്.എഫ് നോടും അതാത് ടീമിനോടും ചര്‍ച്ച ചെയ്തതിന് ശേഷം ഒരു മെനു തയ്യാറാക്കാമെന്ന് ഫുഡ് & റിഫ്രഷ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് കോവിഡ് മാനതണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് താരങ്ങള്‍ക്കും ഒഫിഷ്യല്‍സുകള്‍ക്കും മറ്റു ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടവര്‍ക്കും ഭക്ഷണങ്ങള്‍ ഉത്തരവാദിത്തത്തോടും സുരക്ഷതത്തോടും കൂടി തയ്യാറാക്കി വിതരണം ചെയ്യുമെന്ന് ഫുഡ് & റിഫ്രെഷ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.

താരങ്ങളുടെയും ഒഫീഷ്യലുകളുടെയും യാത്രക്കായി വേണ്ട ബസ്സുകളും കാറുകളും ചര്‍ച്ച വിവിധ ഏജന്‍സികളുമായി നടത്തിവരികയാണെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി അറിയിച്ചു. രണ്ട് ദിവസത്തിനുള്ള അക്കാര്യം പൂര്‍ത്തിയാകും. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും അക്കൊമൊഡേഷന്‍ മത്സരം നടക്കുന്ന മഞ്ചേരിയിലും മലപ്പുറത്തുമായിയാണ് പ്രഥമികമായി തയ്യാറാക്കി വച്ചിട്ടുള്ളത്. എന്നാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ പരിശീലനം നടക്കുന്നതുകൊണ്ട് യൂണിവേഴ്‌സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി അക്കൊമൊഡേഷന്‍ ഒരുക്കുന്ന കാര്യവും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.

യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, വൈ. പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി. ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ജില്ലാ എക്‌സിക്യൂറ്റീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാര്‍, എ നാസര്‍, ജലീല്‍ മയൂര, സജന്‍ ദാസ് മറ്റു കമ്മിറ്റി അംഗങ്ങും പങ്കെടുത്തു.