ഐ ലീഗ്, രാജസ്ഥാൻ യുണൈറ്റഡിന് മൂന്നാം വിജയം

ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിന് അവരുടെ സീസണിലെ മൂന്നാം വിജയം. ഇന്ന് കൊൽക്കത്തയിൽ വെച്ച് ട്രാവുവിനെ നേരിട്ട രാജസ്ഥാൻ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ 11ആം മിനുട്ടിൽ ജാഖൊനോവ് ആണ് അവരുടെ ആദ്യ ആദ്യ ഗോൾ നേടിയത്. താരം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോൾ നേടുന്നത്.

87ആം മിനുട്ടിൽ പ്രിതം സിങാണ് രണ്ടാം ഗോൾ നേടിയത്. ലീഗിൽ 8 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് രാജസ്ഥാൻ ഉള്ളത്‌. ട്രാവു ഏഴു പോയിന്റുനായി പത്താം സ്ഥാനത്താണ്‌