അരീക്കോടിന്റെ റാഷിദ് ഇനി ജമ്മു കാശ്മീരിന്റെ വല കാക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അരീക്കോടുമാരൻ റാഷിദ് നാലകത്ത് ജമ്മു കാശ്മീരിന്റെ വല കാക്കും. നാളെ മുതൽ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഇറങ്ങുന്ന ജമ്മു കാശ്മീർ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് അരീക്കോട് സ്വദേശിയായ റാഷിഫ്. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള റാഷിദ് ആണ് ജമ്മു ടീമിലെ ഏക മലയാളി.

മുമ്പ് കൊൽക്കത്തൻ ഫുട്ബോൾ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദൻസ് സ്പോർടിംഗിന്റെ വലകാത്തിരുന്ന റാഷിദ് ഐ ലീഗ് ക്ലബായ ഷില്ലോങ്ങ് ലജോങ്ങിന്റെയും ഭാഗമായിട്ടുണ്ട്‌.

2004ൽ മലപ്പുറം അണ്ടർ 13 ടീമിലൂടെയാണ് റാഷിദ് ശ്രദ്ധിക്കപ്പെടുന്നത്. എം.എസ്‌.പിയിലും, ജി.വി രാജ സ്പോർട്സ്‌ സ്കൂളിലും, ജാർഖണ്ട്‌ സൈൽ അക്കാദമിയിലും കളി പടിച്ചാണ് റാഷിദ് വളർന്നത്. സൈൽ അക്കാദമിക്കി വേണ്ടി ഇന്റർ സ്കൂൾ ടൂർണമെന്റിൽ മികച്ച പ്ലയേർസ്സിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും അതു ബൈച്ചൂങ്ങ്‌ ബൂട്ടിയ സ്കൂളിലേക്ക്‌ റാഷിദിനു ക്ഷണം നേടി കൊടുത്തു. ബൂട്ടിയ സ്കൂളിന് വേണ്ടി വർഷം അണ്ടർ 19 ഐ-ലീഗ്‌ കളിച്ച റാഷിദ് പിന്നീട്‌ പൂനെ എഫ്‌.സിയിൽ യുവതാരമായും ഉണ്ടായിരുന്നു.

2017 കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഹമ്മദൻസിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ റാഷിദ് നിർണായക പങ്കു വഹിച്ചിരുന്നു. നാളെ ഉത്തരാഖണ്ഡിനോട് ആണ് ജമ്മു കാശ്മീരിന്റെ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരം. ചണ്ഡിഗഡ്, ഗുജ്റാത്ത് എന്നീ ടീമുകളും ജമ്മു കാശ്മീരിന്റെ ഗ്രൂപ്പിൽ ഉണ്ട്.