സലായുടെ മരണത്തെ പരിഹസിച്ച് സതാമ്പ്ടൺ ആരാധകർ

- Advertisement -

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന്റെ ദയനീയ സംഭവമാണ് സതാമ്പ്ടൺ ആരാധകരിൽ നിന്ന് ഉണ്ടായത്. ഇന്നലെ കാർഡിഫ് സിറ്റിയെ നേരിട്ട സതാമ്പ്ടൺ 2-1ന്റെ പരാജയം ഏറ്റു വാങ്ങിയിരുന്നു‌. ഈ പരാജയത്തിനിടെ സതാമ്പ്ടൺ ആരാധകരായ രണ്ടു പേർ ആണ് സലായുടെ മരണത്തെ പരിഹസിച്ച് എത്തിയത്. കാർഡിഫ് സിറ്റി ആരാധകരെ നോക്കി വിമാനം വീഴുന്നതായുള്ള ആംഗ്യം സതാമ്പ്ടൺ ആരാധകർ കാണിച്ചു.

കാർഡിഫിനായി സൈൻ ചെയ്ത സാല വെയിൽസിലേക്ക് വരുന്നതിനിടെ വിമാനപടകടത്തിൽ കൊല്ലപ്പെട്ടിരുന്നു‌. ആരാധകരുടെ ഈ നടപടിയെ സതാമ്പ്ടൺ ക്ലബ് അധിക്ഷേപിച്ചു. രണ്ട് ആരാധകരെയും തിരിച്ചറിഞ്ഞു എന്നും അവർ പോലീസിന്റെ പിടിയിലാണെന്നും ക്ലബ് പറഞ്ഞു‌. ഒരുവരെയും ആജീവാനന്ത കാലത്തേക്ക് സ്റ്റേഡിയത്തിൽ നിന്ന് വിലക്കും എന്നും ക്ലബ് അറിയിച്ചു.

Advertisement