സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്. ഇന്നലെ (20-04-2022) നടന്ന മത്സരത്തില്‍ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. പഞ്ചാബിന് വേണ്ടി തരുണ്‍ സ്ലാതിയ പകരക്കാരനായി എത്തി രണ്ട് ഗോള്‍ നേടി. അമര്‍പ്രീത്ത് സിങ്, പര്‍മ്ജിത്ത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
ആദ്യ പകുതി
ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ പ്രതിരോധത്തിലും മധ്യനിരയിലും രണ്ട് മാറ്റവും അറ്റാക്കിംങില്‍ ഒരു മാറ്റവുമായിയാണ് പഞ്ചാബ് രാജസ്ഥാനെതിരെ ഇറങ്ങിയത്. രാജസ്ഥാന്‍ നിരയിലും രണ്ട് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മത്സരം ആരംഭിച്ച് 4 ാം മിനുട്ടില്‍ തന്നെ രാജസ്ഥാന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് പുറത്ത് നിന്ന് പഞ്ചാബ് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ ഷോട്ട് പക്ഷെ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. പിന്നീട് അങ്ങോട്ട് ഉത്സാഹിച്ചു കളിച്ച പഞ്ചാബിനെ തേടി നിരവധി അവസരങ്ങളെത്തി. 9 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ജഷ്ദീപ് സിങ് രാജസ്ഥാന്‍ പ്രതിരോധ തരാങ്ങളുടെ മുകളിലൂടെ ഉയര്‍ത്തി നല്‍ക്കിയ പാസ് പഞ്ചാബ് താരം സ്വീകരിച്ച് ഗോളിനായി ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 25 ാം മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. ബോക്‌സിന് തൊട്ടുമുമ്പില്‍ നിന്ന് ജഷ്ദീപ് അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 30 ാം മിനുട്ടില്‍ അടുത്ത അവസരം ഇത്തവണ അമര്‍പ്രിതിന്റെ അവസരമായിരുന്നു ബോക്‌സിന് മുമ്പില്‍ നിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് അടിച്ച ഷോട്ട് വീണ്ടും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 38 ാം മിനുട്ടില്‍ പഞ്ചാബ് ലീഡ് എടുത്തു. പ്രതിരോധ താരം ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച അവസരം മന്‍വീര്‍ സിങ് അമര്‍പ്രിത്തിന് ഹെഡ് ചെയ്ത് നല്‍ക്കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് അടിച്ച് അമര്‍പ്രീത്ത് ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പഞ്ചാബ് ആക്രമിച്ചു കളിച്ചു. 63 ാം മിനുട്ടില്‍ പഞ്ചാബ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ പഞ്ചാബ് താരം മന്‍വിര്‍ സിങിനെ ബോക്‌സില്‍ നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മധ്യനിരതാരം പര്‍മ്ജിത്ത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 70 ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി. രാജസ്ഥാന ലഭിച്ച കോര്‍ണര്‍ കിക്കില്‍ വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം പകരക്കാരനായി എത്തിയ തരുണ്‍ സ്‌ളാതിയ ഗോളാക്കി മാറ്റി. തുടര്‍ന്നും ഗോളെന്ന് ഉറപ്പിച്ച നിരവിധി അവസരങ്ങള്‍ പഞ്ചാബിനെ തേടിയെത്തി. രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ ഗജ്‌രാജ് സിങ് രക്ഷകനായി. 81 ാം മിനുട്ടില്‍ ലീഡ് നാലാക്കി ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് ലഭിച്ച ലോങ് ത്രോ ബോക്‌സിലേക്ക് നാട്ടി നല്‍ക്കി. ബോക്‌സില്‍ നിലയുറപ്പിച്ചുരുന്നു തരുണ്‍ സ്ലാതിയ ചെസ്റ്റില്‍ ഇറക്കി പ്രതിരോധ താരങ്ങള്‍കിടയിലൂടെ ഉഗ്രന്‍ ഹാഫ് വോളി. സ്‌ളാതിയയുടെ രണ്ടാം ഗോള്‍.