കേരളവും എത്തി, ഇനിപോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്ന് രാവിലെ 11.30 ന് കോഴിക്കോട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3.00 മണിയോടെ ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30 യോടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. ചേണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തില്‍ കേരളാ ടീമിന് ആവേശം പകരാന്‍ വന്‍ജനാവലിയായിരുന്നു മഞ്ചേരിയിലെത്തിയത്.
Img 20220413 Wa0075
പരിപാടിയില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമി കുട്ടികളും പങ്കെടുത്തു.

Img 20220413 Wa0079
ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
കേരളത്തിന് പുറമെ പഞ്ചാബ്, മണിപ്പൂര്‍, ഒഡീഷ്യ, രാജസ്ഥാന്‍, മേഘാലയ, വെസ്റ്റ് ബംഗാള്‍ ടീമുകളും കേരളത്തിലെത്തി. ഗുജറാത്ത്, കര്‍ണാടക, നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് എന്നിവര്‍ ഇന്ന് (14-04-2022) എത്തും