ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ, കേരളം തമിഴ്നാടിനെ തകർക്കുന്നു

Newsroom

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളം എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനെ നേരിടുന്ന കേരളം ആദ്യ പകുതി കഴിയുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയാണ്. ഇന്ന് ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ ഒരു സമനില മതിയായിരുന്ന കേരളം പക്ഷെ വിജയിക്കാൻ തന്നെയാണ് ഇറങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ വിഷ്ണു ആണ് കേരളത്തെ മുന്നിൽ എത്തിച്ചത്. പിന്നാലെ മുൻ കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ജിതിൻ എം എസിന്റെ പ്രകടനമാണ് കണ്ടത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ ജിതിൻ തമിഴ്നാടിന്റെ വലയിൽ കയറ്റി. ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു.