“ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി അതില്‍ മാറ്റം ഉണ്ടാകില്ല” – ബിനോ ജോർജ്ജ്

Newsroom

കേരളം നാളെ സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ നേരിടാൻ ഒരുങ്ങുകയാണ്. നാളെയും ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി എന്നും അതില്‍ മാറ്റം ഉണ്ടാകില്ല. എന്നും ബിനോ ജോർജ്ജ് പറഞ്ഞു. കീരീടമാണ് ലക്ഷ്യം അതുകൊണ്ട് ഫൈനല്‍ ഒരു ഡൂ ഓര്‍ ഡൈ മത്സരമായിരിക്കുമെന്ന് കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ്ജ് പറഞ്ഞു.

അര്‍ജ്ജുന്‍ ജയരാജ്, അജയ് അലക്‌സ്, ജെസിന്‍ എന്നിവര്‍ക്ക് ചെറിയ പരിക്കുണ്ട്. എന്നാല്‍ ഇത് പരാതി പറഞ്ഞു നില്‍ക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകള്‍ നികത്തി മുന്നോട്ട് പോകും ആരാധകര്‍ക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.