തകർപ്പൻ വിജയത്തോടെ കേരളം സന്തോഷ് ട്രോഫി യാത്ര തുടങ്ങി

Newsroom

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. ഇന്ന് അരുണാചൽ പ്രദേശിൽ നടന്ന മത്സരത്തിൽ ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് 19ആം മിനുട്ടിൽ ലീഡ് എടുക്കാൻ കേരളത്തിനായി. ഒരു കിടലൻ ഇടം കാലൻ കേർലറിലൂടെ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നൽകിയത്. ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു.

സന്തോഷ് ട്രോഫി 24 02 21 16 32 07 322

രണ്ടാം പകിതിയിൽ 67ആം മിനുട്ടിൽ സജീഷിന്റെ ഗോളിൽ കേരളം ലീഡ് ഇരട്ടിയാക്കി. മുഹമ്മദ് ആശിഖിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 77ആം മിനുട്ടിൽ ഒരു ഗോൾ മടക്കിയത് കളിക്ക് ആവേശകരമായ ഫിനിഷ് നൽകി. അവസാനം 94ആം മിനുട്ടിൽ നിജോ ഗിൽബേർടിന്റെ ഒരു ഗോളിൽ കേരളം വിജയം ഉറപ്പിച്ചു. നിജോ മനോഹരമായി ബോക്സിൽ നിന്ന് ഇടം കാലിലേക്ക് പന്ത് മാറ്റി ഒരു നല്ല ഷോട്ടിലൂടെ നിയർ പോസ്റ്റിൽ ആസാം ഗോൾ കീപ്പറെ കീഴ്പ്പെടുത്തുകയായിരുന്നു.

ഇനി ഫെബ്രുവരി 23ന് ഗോവയ്ക്ക് എതിരെയാണ് കേരളം ഇറങ്ങേണ്ടത്‌‌