സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ കേരളവും തമിഴനാടും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. കേരളം ഈ സീസൺ സന്തോഷ് ട്രോഫിയിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴും കേരളം തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.
ഇന്ന് ആദ്യ പകുതിയിൽ ജേസുരാജിന്റെ മനോഹരമായ ഇടം കാലൻ സ്ട്രൈക്കിലൂടെ ആണ് തമിഴ്‌നാട് ലീഡ് നേടിയത്. രണ്ടാം പകുതിയിൽ മികച്ച സബ്സ്റ്റിട്യൂഷൻ നടത്തിയാണ് കേരളം കളിയിലേക്ക് തിരികെ വന്നത്. മുഹമ്മദ് അസ്ലം ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് നിജോ ഗിൽബേർട്ട് കേരളത്തിന് സമനില നൽകി.
ഇതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടമാണ്.