ഗുജറാത്ത് ഇന്ന് ഇറങ്ങും. എതിരാളി നിലവിലെ ചാമ്പ്യന്‍മാരായ സർവീസസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം ദിനമായ ഇന്ന് (19-04-2022) രണ്ട് മത്സരങ്ങള്‍. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ഗുജറാത്തിനെ നേരിടും. ആദ്യ മത്സരത്തില്‍ മണിപ്പൂരിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ സര്‍വീസസിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിന്റെ പോരായ്മയും പ്രതിരോധത്തിലെ ചെറിയ പിഴവുകളുമാണ്ടീമിനെ തോല്‍വിയിലേക്ക് എത്തിച്ചത്. ഗുജറാത്തിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗുജറാത്ത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത നേടുന്നത്. വെസ്റ്റ് സോണ്‍ യോഗ്യത മത്സരത്തില്‍ കരുത്തരായ ഗോവയെ പിന്തള്ളിയാണ് ഗുജറാത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ഗ്രൂപ്പില്‍ ദാമന്‍ദിയുവിനോട് വിജയിക്കുകയും ദാദ്രാനഗര്‍ ഹവേലിക്കെതിരെ സമനില വഴങ്ങുകയും ചെയ്തു. കര്‍ണാടക, ഒഡീഷ്യ, മണിപ്പൂര്‍, സര്‍വീസസ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ നിന്ന് യോഗ്യത നേടണമെങ്കില്‍ വിജയം അനിവാര്യമാണ്.

8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മണിപ്പൂര്‍ ഒഡീഷ്യയെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് മണിപ്പൂര്‍ ഒഡീഷ്യയെ നേരിടുന്നു. രണ്ടാം വിജയം സ്വന്തമാക്കി സെമി യോഗ്യത എളുപ്പമാക്കുകയാകും മണിപ്പൂരിന്റെ ലക്ഷ്യം. നിലവില്‍ ഒരു മത്സരം വിജയിച്ച മണിപ്പൂരാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എന്നാല്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം സമനില പിടച്ച കരുത്തിലാണ് ഒഡീഷ്യ ശക്തരായ മണിപ്പൂരിനെ നേരിടുന്നത്. കര്‍ണാകയ്‌ക്കെതിരെ ഒഡീഷ്യ ആദ്യം ലിഡ് എടുത്തെങ്കിലും ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ വഴിങ്ങിയിരുന്നു. രണ്ട് വിങ്ങിലൂടെയുള്ള അറ്റാക്കിങ് ആണ് ടീമിന്റെ ശക്തി. എന്നാല്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ ഗോള്‍ വഴങ്ങാന്‍ കാരണമാകുന്നുണ്ട്. ഇരുടീമുകളുടെയും ശക്തി അറ്റാക്കിംങ് ആയതുകൊണ്ട് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം.