കേരള സന്തോഷ് ട്രോഫി ടീം ഇനി എഫ് സി ഗോവയ്ക്ക് എതിരെ

സന്തോഷ് ട്രോഫിക്കായി ഒരുങ്ങുന്ന കേരള ടീം ഇനി ഗോവയിലേക്ക് പോവുകയാണ്. കൂടുത സൗഹൃദ മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ് ബിനോ ജോർജ്ജും ടീമും ഗോവയിലേക്ക് പോകുന്നത്. ഐ എസ് എൽ ക്ലബായ എഫ് സി ഗോവയെ ആകും സന്തോഷ് ട്രോഫി ടീം നേരിടുക. ഓഗസ്റ്റ് 8നാകും മത്സരം നടക്കുക.

ഇതിനകം കേരള ക്ലബുകളായ ഗോകുലം കേരള എഫ് സിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സിനെതിരെ സന്തോഷ് ട്രോഫി ടീം കഴിച്ചിരുന്നു. ഇരു ടീമുകൾക്ക് എതിരെയും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ടീം ഗോകുലത്തെ തോൽപ്പിക്കുകയും കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ പ്രകടനം നടത്തിയ ശേഷം പരാജയപ്പെടുകയും ചെയ്തു. സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മത്സരങ്ങൾ നീട്ടിയതിനാൽ കേരള ടീം കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധ്യതയുണ്ട്.

Previous articleദി ഹൺഡ്രഡ് ഡ്രാഫ്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് ഹർഭജൻ സിങ്
Next articleധോണിയെയും രോഹിത് ശർമ്മയെയും മറികടന്ന് ഹർമൻപ്രീത് കൗർ