ഇന്ന് കേരളം ആൻഡമാനെതിരെ

Newsroom

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരളം ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിനെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ വലിയ സ്കോറിന് തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ആദ്യ മത്സരത്തിലെ വിജയം. ഇന്ന് ആൻഡമാനെതിരെ അതിനേക്കാൾ വലിയ വിജയമാകും കേരളം ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആൻഡമാൻ പരാജയപ്പെട്ടിരുന്നു. പോണ്ടിച്ചേരിയോട് 8 ഗോളുകൾ ആൻഡമാൻ വഴങ്ങിയിരുന്നു. ഇന്ന് രാവിലെ 9.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സ്പോർട്കാസ്റ്റിന്റെ യൂടൂബ് ചാനലിൽ കാണാം.