കേരള സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു; രാഹുൽ രാജ് ക്യാപ്റ്റൻ

- Advertisement -

അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശിയായ ഡിഫൻഡർ രാഹുൽ വി രാജിന്റെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. രാഹുൽ ക്യാപ്റ്റനും മിഡ്ഫീൽഡർ സീസൻ വൈസ് ക്യാപ്റ്റനുമായാണ് ടീം.

കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന 7 പേർ ഇത്തവണയും ടീമിനൊപ്പം ഉണ്ട്. 13 പുതുമുഖങ്ങൾ ടീമിലെത്തി. സതീവൻ ബാലനാണ് പരിശീലകൻ. കോഴിക്കോട് യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യൻസാക്കിയാണ് സതീവൻ ബാലൻ വരുന്നത്. കോഴിക്കോട് യൂണിവേഴ്സിറ്റിക്കായി മികച്ച പ്രകടനം നടത്തിയ ഫോർവേഡ് അഫ്ദാൽ ഉൾപ്പെടെ ഉള്ളവർ ടീമിൽ ഉണ്ട്‌.

അടുത്ത ആഴ്ച ബെംഗളൂരുവിലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. 20 അംഗ ടീമിനൊപ്പം അസിസ്റ്റന്റ് കോച്ചായി ബിജേഷ് ബെന്നും ഫിസിയോ ആയി അരുൺ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജർ.

ടീം;

ഗോൾ കീപ്പർ; മിഥുൻ, ഹജ്മൽ, അഖിക് സോമൻ

ഡിഫൻസ്; ലിജോ എസ്, രാഹുൽ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിൻ തോമസ്, ശ്രീരാഗ് വി ജി, ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ്

മിഡ്ഫീൽഡ്; രാഹുൽ കെപി, സീസൻ, ശ്രീകുട്ടൻ, ജിതിൻ എം എസ്, മുഹമ്മദ് പാറകൂട്ടിൽ, ജിതിൻ ജി, ഷമ്നാസ് ബി എൽ

സ്ട്രൈക്കർ; സജിത് പൗലോസ്, അഫ്ദാൽ വി കെ, അനുരാഗ്

റിസേർവ്സ്; ഷാഹുൽ ഹമീദ്, മുഹമ്മദ് നിഷാൻ, ബിജേഷ് ബാലൻ, എൽദോസ് സണ്ണി, അഖിൽ ജിത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement