സന്തോഷ് ട്രോഫിയിലെ രണ്ടാം യോഗ്യത മത്സരത്തിൽ മഹാരാഷ്ട്രക്കതിരെ എതിരില്ലാത്ത 5 ഗോളിന് വീണ് ലക്ഷദ്വീപ്. മഹാരാഷ്ട്രയുടെ കരുത്തിനും പാരമ്പര്യത്തിനും മുമ്പിൽ പിടിച്ച് നിൽക്കാൻ ലക്ഷദ്വീപിന്റെ പോരാളികൾക്കാവാത്ത മത്സരം ഏകപക്ഷീയമായിരുന്നു. പെനാൾട്ടിയും, പെനാൾട്ടി രക്ഷപ്പെടുത്തലും, ചുവപ്പ് കാർഡും കണ്ട മത്സരം സ്കോർ നില കാണിക്കുന്നതിലും ആവേശം നിറഞ്ഞതായിരുന്നു.
ആദ്യപകുതിയിൽ 2-0 ത്തിന് മുന്നിലെത്തിയ മഹാരാഷ്ട്ര തുടക്കം മുതലെ അക്രമണത്തിലായിരുന്നു. ആദ്യഗോളിന് ശേഷം വഴങ്ങിയ പെനാൾട്ടി ലക്ഷദ്വീപ് ഗോൾ കീപ്പർ അണ്ടർ 21 താരം കവരത്തി സ്വദേശി രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ടിൽ ഗോളടിച്ച് മഹാരാഷ്ട്ര 2-0 ത്തിന് മുന്നിലെത്തി. അതിന് പിറകെ ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റിൽ ബോക്സിന് പുറത്ത് ലക്ഷദ്വീപിന് ലഭിച്ച സുവ്വർണ്ണാവസരം ഫൗളിലൂടെ തടഞ്ഞ മഹാരാഷ്ട്ര കീപ്പർ ചുവപ്പ് കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് ഒട്ടും ചോരാത്ത മഹാരാഷ്ട്രയെയാണ് പിന്നത്തെ മണിക്കൂറിൽ കണ്ടത്. രണ്ടാം പകുതിയിൽ 3 ഗോൾ കൂടിയടിച്ച അവർ 10 ഷോട്ടാണ് മത്സരത്തിനുടളമായി ലക്ഷദ്വീപ് ഗോൾ മുഖത്തേകുയർത്തത്.
വമ്പൻ പാരമ്പര്യവും, 3 തവണ ചാമ്പ്യന്മാരുമായ, ഐ.എസ്.എൽ ടീമുകളായ മുംബൈയുടേതും, സൂപ്പർ ലീഗിലെ തന്നെ ഏറ്റവും പ്രഫഷണലായ പൂനെയുടെയും, ഖാലിദ് ജമീൽ ഉയര്‍ത്തെണീപ്പിച്ച ഐ ലീഗ് ടീം മുംബൈ സിറ്റിയുടെ നാട്ടുകാർക്കെതിരെ 5 ഗോളിന് തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് ലക്ഷദ്വീപ് നിന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെതിരെ ദാമൻ ദിയു 2-1 നു ജയം കണ്ടു. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രം സന്തോഷ് ട്രോഫിക്ക് യോഗ്യത നേടുന്നതിനാൽ തന്നെ ലക്ഷദ്വീപിന്റെ സ്വപ്നങ്ങൾക്കിനി നേരിയ സാധ്യത മാത്രമാണുള്ളത്. എന്നാൽ 13 നു നടക്കുന്ന മത്സരത്തിൽ ദാമൻ ദിയുവിനെതിരെ ജയിച്ച് തലയുയർത്തി പിടിച്ച് അഹമ്മദബാദ് വിടാൻ തന്നെയാവും ദീപക് സാറിന്റെ പിള്ളേരുടെ ശ്രമം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial