ഹാൻഡനോവിച് ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

Newsroom

ഇന്റർ മിലാൻ ഗോൾകീപ്പറും ക്യാപ്റ്റനുമായിരുന്ന ഹാൻഡനോവിച് ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 2022-23 കാമ്പെയ്‌നിന്റെ അവസാനത്തിൽ 39കാരന്റെ ഇന്ററിലെ കരാർ അവസാനിച്ചിരുന്നു. സ്ലോവേനിയൻ മറ്റു ക്ലബുകളിലും രാജ്യത്തിലും കളിക്കാൻ ആഗ്രഹിച്ചു എങ്കിലും നല്ല ഓഫർ അദ്ദേഹത്തിന് ലഭിച്ചില്ല.

Picsart 23 09 13 18 38 01 262

11 വർഷം താരം സീരി എയിൽ ഇന്ററിനായി കളിച്ച അദ്ദേഹം 380 മത്സരങ്ങൾ ലീഗിൽ കളിച്ചു. സ്ലോവേനിയൻ ആകെ ഇന്ററിനായി 455 മത്സരങ്ങൾ കളിച്ചു. ഒരു സീരി എ കിരീടവും അദ്ദേഹം നേടി. വിരമിച്ചാലും ഇന്റർ മിലാനിനൊപ്പം ഹാൻഡെനോവിച് ഉണ്ടാകും എന്നാണ് സൂചനകൾ. സിമോൺ ഇൻസാഗിയുടെ സ്റ്റാഫിൽ അദ്ദേഹം ചേരും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.