“സലായുമായുള്ള താരതമ്യം സ്വാഭാവികം മാത്രം”

ലിവർപൂൾ താരം സലായെയും തന്നെയും ആൾക്കാർ താരതമ്യം ചെയ്യുന്നത് സ്വാഭാവികം മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ്. രണ്ട് പേരും ആഫ്രിക്കയിൽ നിന്നുള്ള താരങ്ങൾ ആണ് എന്നതാണ് താരതമ്യത്തിന് അടിസ്ഥാനമാകുന്നത് എന്ന് മെഹ്റെസ് പറഞ്ഞു. ഈ താരതമ്യങ്ങൾ താൻ കാര്യമാക്കാറില്ല. ആരാധകർ മാത്രമാണ് ഇങ്ങനെ താരങ്ങളെ നോക്കികാണുനത് എന്നും മെഹ്റസ് പറഞ്ഞു.

സലാ മികച്ച താരമാണ് എന്നും പ്രീമിയർ ലീഗിൽ എത്തിയതു മുതൽ സലാ മികച്ച പ്രകടനമാണ് നടത്തുന്നത് എന്നും മെഹ്റസ് പറഞ്ഞു. സലാ ഗോളുകൾ അടിച്ച് ലിവർപൂളിനെ മുന്നോട്ട് പോകുമ്പോൾ ഗോളും അസിസ്റ്റുമായി മഹ്റെസ് മാഞ്ചസ്റ്റർ സിറ്റിയുടെയും കരുത്താകുന്നുണ്ട്. അൾജീരിയയെ ആഫ്രിക്കൻ നാഷൺസ് കപ്പിൽ ജേതാക്കളാക്കാൻ മെഹ്റസിന് കഴിഞ്ഞിരുന്നു.

Previous articleഇംഗ്ലണ്ടിൽ ഇന്ന് മുതൽ കായിക മത്സരങ്ങൾ നടത്താം
Next articleഎവിടെയും എത്താതെ ടെർ സ്റ്റേഗനുമായുള്ള കരാർ ചർച്ച