വിമാനാപകടത്തിൽ പെട്ട് കൊല്ലപ്പെട്ട എമിലിയാനോ സലായുടെ ട്രാൻസ്ഫർ തുകയെ ചൊല്ലിയുള്ള ക്ലബുകളുടെ തർക്കം തുടരുന്നു. സലാ കാർഡിഫുമായി കരാർ ഒപ്പിട്ട് കാർഡിഫിലേക്ക് വരും വഴി ആയിരുന്നു അപകടത്തിൽ പെട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. സലായുടെ ട്രാൻസ്ഫർ തുക കർഡിഫ് നൽകണമെന്ന് നേരത്തെ സലായുടെ മുൻ ക്ലബ് നാന്റസ് ആവശ്യപ്പെട്ടിരുന്നു. അത് അനവസരത്തിൽ ആയെന്ന് പറഞ്ഞ് വലിയ വിവാദങ്ങളും ഉണ്ടായി.
എന്നാൽ കാർഡിഫിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ ട്രാൻസഫ്ർ തുക ലഭിക്കാനുള്ള നിയമ നടപടികൾ നാന്റെസ് ആരംഭിച്ചു. ഇതോടെ കാർഡിഫിന്റെ പ്രതികരണം എത്തി. സലായുടെ ട്രാൻസ്ഫർ തുക നൽകേണ്ടത് ആണ് എങ്കിൽ നൽകും എന്നും. കാർഡിഫ് ക്ലബ് നല്ല സംസ്കാരമുള്ള ക്ലബ് ആണ് എന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു.
എന്നാൽ സലായുടെ മരണത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും. എല്ലാ വിടവുകളും നികത്തിയതിന് ശേഷം മാത്രമെ ബാക്കി നടപടികൾ സാധിക്കുകയുള്ളൂ എന്നും കാർഡിഫ് ക്ലബ് അറിയിച്ചു. ദാരുണമായ മരണം ഇനിയും ഉൾകൊള്ളാൻ കഴിയാതെ ഫുട്ബോൾ ലോകം ഇരിക്കുമ്പോഴും ഇങ്ങനെ രണ്ട് ക്ലബുകൾ പരസ്പരം അടികൂടുന്നത് ഫുട്ബോൾ ലോകത്തെ ആകെ അലോസരപ്പെടുത്തുന്നുണ്ട്.