സഹൽ ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യത കുറവ്

Newsroom

ഏഷ്യൻ കപ്പ് സ്ക്വാഡിൽ ഉൾപ്പെട്ടു എങ്കിലും സഹൽ അബ്ദുൽ സമദ് ഇന്ത്യക്ക് ആയി ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യതയില്ല. സഹൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്‌. പരിക്ക് മാറും എന്ന പ്രതീക്ഷയിലാണ് സ്റ്റിമാച് സഹലിനെ ടീമിലേക്ക് എടുത്തത്. എന്നാൽ പരിശീലനത്തിന് ഇടയിൽ ശക്തമായ വേദന അനുഭവപ്പെട്ട സഹൽ ഇനി ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാൻ ഉള്ള സാധ്യത കുറവാണ്.

സഹൽ 23 12 31 19 14 23 266

സഹലിന്റെ പരിക്കിൽ കൂടുതൽ വിശകലനം നടത്തി കൂടുതൽ സ്കാനുകൾ നടത്തിയാൽ മാത്രമെ അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി അറിയാൻ ആവുകയുള്ളൂ. കൂടുതൽ പരിശോധനകൾ നടത്തി ഫലം വരാൻ ജനുവരി മൂന്നാം വാരം എങ്കിലും ആകും എന്നാണ് ഇന്ത്യൻ ക്യാമ്പ് അറിയിച്ചിരിക്കുന്നത്‌.

ജനുവരി 13ന് ആണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം നടക്കുന്നത്. ജനുവരി 18, 23 തീയതികളിൽ ബാക്കി മത്സരങ്ങളും നടക്കും. ഈ മത്സരങ്ങൾക്ക് മുന്നെ സഹൽ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നത് ആകും ചോദ്യം. സഹൽ കളിക്കില്ല എന്ന് ഉറപ്പായാൽ ഇന്ത്യ പകരക്കാരനെ തിരഞ്ഞെടുത്തേക്കാം. അവസാന കുറേ കാലമായി ഇന്ത്യൻ ജേഴ്സിയിൽ സ്ഥിരതയാർന്ന പ്രകടനമായുരുന്നു സഹൽ കാഴ്ചവെച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.