“സഹലാണ് ഇന്ത്യയുടെ ഭാവി, സഹലിന്റെ ടാലന്റ അത്ഭുതപ്പെടുത്തുന്നു” – ഛേത്രി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിനെ വാനോളം പ്രശംസിച്ച് സുനിൽ ഛേത്രി. ഇന്ത്യയുടെ ഭാവി ആയി കാണുന്ന താരമാരാണെന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഛേത്രിയുടെ പ്രശംസ. അടുത്ത 15 വർഷത്തിൽ ആരാകും ഇന്ത്യയുടെ ഭാവി നിയന്ത്രിക്കുന്ന സ്ട്രൈക്കർ എന്നായിരുന്നു ചോദ്യം. എന്നാൽ ഒരു പേര് പറയാൻ താൻ ഇല്ലാ എന്നും അങ്ങനെ ഒരു മികച്ച ഭാവി കാണുന്ന താരത്തെ പറയാൻ ആണെങ്കിൽ സഹലിനെ പറയും എന്നും ഛേത്രി പറഞ്ഞു.

സഹലിന്റെ മേൽ സമ്മർദ്ദം കൂട്ടാൻ ആഗ്രഹിക്കുന്നില്ല എങ്കിലും സഹലിനെ എല്ലാവരും നോക്കണം എന്നും അടുത്ത 10-15 വർഷത്തിൽ ഇന്ത്യയുടെ അത്ഭുത താരമായി സഹൽ മാറും എന്നും ഛേത്രി പറഞ്ഞു. സഹലിന്റെ പൊടൻഷ്യൽ എന്താണെന്ന് സഹലിന് മനസ്സിലായാൽ സഹൽ ഇന്ത്യ കണ്ട മികച്ച താരമായി മാറും എന്നും ഛേത്രി പറഞ്ഞു.

ആരോഗ്യം സംരക്ഷിക്കാൻ സഹൽ ശ്രമിക്കണമെന്നും അങ്ങനെ ആയാൽ സഹലിന് ഉയരങ്ങളിൽ എത്താമെന്നും ഛേത്രി പറഞ്ഞു. സഹൽ തനിക്ക് പ്രതീക്ഷയുള്ള താരമാണെന്നും എല്ലാം നല്ല രീതിയിൽ പോയാൽ സഹൽ അവന്റെ പൊടൻഷ്യൽ പൂർത്തീകരിക്കും എന്നും ഛേത്രി പറഞ്ഞു. സഹലും ഛേത്രിയും ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ പരിശീലനത്തിലാണ്.

Advertisement