അരുണാചൽ പ്രദേശിലെ യൂപ്പിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നേപ്പാളിനെ 4-0 ന് തകർത്ത് ഇന്ത്യ അണ്ടർ 19 സെമി ഫൈനലിൽ പ്രവേശിച്ചു. റോഹൻ സിംഗ് ചപംമയൂം രണ്ട് ഗോളുകൾ (28′, 76′) നേടിയപ്പോൾ, ഓമാങ് ദോഡും (29′), ഡാനി മെയ്തി (84′) എന്നിവരും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റും +12 ഗോൾ വ്യത്യാസവുമായി ഇന്ത്യ ഒന്നാമതെത്തി.

മെയ് 16 ന് വൈകുന്നേരം 7:30 ന് നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ മാലിദ്വീപിനെ ഇന്ത്യ നേരിടും. തോറ്റെങ്കിലും നേപ്പാളും സെമിയിൽ പ്രവേശിച്ചു, അവർ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയ ബംഗ്ലാദേശുമായി കളിക്കും. നേരത്തെ ഭൂട്ടാനുമായി 2-2 ന് സമനില നേടിയാണ് മാലിദ്വീപ് സെമി ഉറപ്പിച്ചത്.