സാഫ് കപ്പ് ഇ‌ന്ത്യക്ക് ഇന്ന് രണ്ടാം അങ്കം, തോറ്റില്ല എങ്കിൽ സെമിയിൽ ഇന്ത്യ – പാകിസ്ഥാൻ പോര്

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാ മത്സരത്തിനായി ഇറങ്ങും. മാൽഡീവ്സ് ആണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി എന്തായാലും ഉറപ്പിച്ചതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാൾഡീവ്സും ശ്രീലങ്കയും സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് പരാജയപ്പെട്ടാൽ പോലും ഇന്ത്യ സെമിയിൽ എത്തും.

മാൽഡീവ്സിനെക്കാൾ മികച്ച ടീമുള്ള ഇന്ത്യക്ക് തന്നെയാണ് ഇന്ന് വിജയ സാധ്യത. ഇന്ന് ഇന്ത്യ പരാജയപ്പെട്ടില്ല എങ്കിൽ ഇന്ത്യ ഗ്രൂപ്പ് ബി ചാമ്പ്യന്മാരാകും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാൽ സെമിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പായ പാകിസ്താൻ ആകും. സെമിയിൽ ചിരവൈരികളുടെ പോരാട്ടത്തിന് തന്നെ അത് കളമൊരുക്കും.

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ജയിച്ചെങ്കിലും പ്രകടനത്തിൽ താൻ തൃപ്തനല്ല എന്ന് പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞിരുന്നു. ഇന്ന് പ്രകടനം മെച്ചപ്പെടുത്താനാകും ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തുക.

ഇന്ന് വൈകിട്ട് 6.30നാണ് മത്സരം നടക്കുക.

Previous articleപ്രീസീസൺ, ഡെൽഹിക്ക് ഖത്തറിൽ സമനില
Next articleവാലറ്റക്കാര്‍ക്കെതിരെ ബൗളര്‍മാര്‍ പരാജയപ്പെട്ടു: ജസ്പ്രീത് ബുംറ