ഇന്ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സാഫ് കപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ലെബനൻ ഭൂട്ടാനെ 4-1 ന് തകർത്തൗ. അവരുടെ SAFF ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ ലെബനൻ നേടി.
11-ാം മിനിറ്റിൽ അലി അൽ ഹാജ് ബോക്‌സിനുള്ളിൽ നിന്ന് തൊടുത്ത ഒരു ഷോട്ട് ഭൂട്ടാൻ ഗോൾകീപ്പർ ഷെറിംഗ് ഡെൻഡൂപ്പ് തടുത്തു എങ്കിലും മുഹമ്മദ് സാഡെക് റീബൗണ്ടിലൂടെ ഗോളാക്കി മാറ്റി.
23-ാം മിനിറ്റിൽ അൽ ഹാജ് ലെബനന്റെ ലീഡ് ഇരട്ടിയാക്കി. 35-ാം മിനിറ്റിൽ ഖലീൽ ബാദർ ടെനീച്ചിന്റെ ഹെഡ്ഡർ ലെബനന്റെ മൂന്നാം ഗോളായി മാറി. ലെഫ്റ്റ് ബാക്ക് മഹ്ദി സെയ്‌നും കൂടെ ഗോൾ നേടിയതോടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് തന്നെ ലെബനൻ നാലു ഗോളുകൾക്ക് മുന്നിൽ എത്തി. ഗിൽറ്റ്ഷെൻ 79-ാം മിനിറ്റിൽ ഭൂട്ടാനായി ആശ്വാസ ഗോൾ നേടി.
ലെബനൻ ഇപ്പോൾ ആറ് പോയിന്റുമായി ഒന്നാമത് നിൽക്കുന്നു, ബംഗ്ലാദേശും മാലിദ്വീപും മൂന്ന് പോയിന്റുമായി തൊട്ടുപിന്നിൽ ഉണ്ട്. ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത ഭൂട്ടാൻ പട്ടികയിൽ ഏറ്റവും താഴെയാണ്.