സാഫ് കപ്പ്, സെമിയിൽ ഇന്ത്യക്ക് എതിരാളി ലെബനൻ

Newsroom

സാഫ് കപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ എതിരാളി തീരുമാനം ആയി. ഇന്ന് ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിലും ലെബനൻ വിജയിച്ചതോടെ അവർ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഇന്ന് മാൽഡീവ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലെബനൻ തോല്പ്പിച്ചത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ മാതൂക് ആണ് ലെബനനായി വിജയ ഗോൾ നേടിയത്.

Picsart 23 06 28 17 50 17 866

മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായാണ് ലെബനൻ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. അവർ നേരത്തെ ബംഗ്ലാദേശിനെയും ഭൂട്ടാനെയും തോല്പ്പിച്ചിരുന്നു. സെമിയിൽ ഗ്രൂപ്പ് എയിൽ രണ്ടാമത് ഫിനിഷ് ചെയ്ത ഇന്ത്യയെ ഇനി ലെബനൻ സെമിയിൽ നേരിടും. നേരത്തെ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യൻ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു‌. ആ പ്രകടനം ആവർത്തിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.