സാഫ് കപ്പ് ഫൈനലിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ മാൽഡീവ് മുന്നിൽ. ആദ്യ പകുതിയിൽ മുഴുവൻ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യ ഒരു ഗോളിന് പിറകിൽ പോവുകയായിരുന്നു. കളിയുടെ 19ആം മിനുട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായി ഇബ്രാഹീം ഹുസൈനാണ് മാൽഡീവ്സിന് ഗോൾ നേടിക്കൊടുത്തത്. അതിനു ശേഷം പൂർണ്ണമായും മാൽഡീവ്സ് ഡിഫൻസിലേക്ക് മാറുകയായിരുന്നു.
ആഷിഖ് കുരുണിയൻ നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു എങ്കിലും ഒന്നു പോലും മാൽഡീവ്സ് പ്രതിരോധം ഭേദിച്ചില്ല. ഇന്ത്യയും മാൽഡീവ്സും തമ്മിൽ ഇത് നാലാം തവണയാണ് സാഫ് കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇതിൽ ഒരു തവണ 2008ൽ ഇന്ത്യ മാൽഡീവ്സിനോട് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതാവർക്കില്ല എന്ന് ഉറപ്പിക്കലാകും രണ്ടാം പകുതിയിൽ ഇന്ത്യയുടെ ലക്ഷ്യം.