കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ വർഷം സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. ഈ വർഷം സെപ്റ്റംബറിൽ ബംഗ്ളദേശിൽ വെച്ചായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. സാഫ് അസോസിയേഷൻ സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസ് ചർച്ചയിലാണ് സാഫ് ടൂർണമെന്റ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ ധാരണയായത്.
സാഫ് ടൂർണമെന്റ് കൂടാതെ അണ്ടർ 15 വനിതാ ടൂർണമെന്റ്, അണ്ടർ 15 ടൂർണമെന്റ്, അണ്ടർ 18 വനിതാ ടൂർണമെന്റ് എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ജൂനിയർ ടൂർണമെന്റുകളുടെ കാര്യത്തിൽ അടുത്ത സെപ്റ്റംബറിൽ ചേരുന്ന റിവ്യൂ മീറ്റിംഗിൽ തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ മാൽദീവ്‌സിനോട് പരാജയപ്പെടുകയായിരുന്നു. 2015ലാണ് ഇന്ത്യ അവസാനമായി സാഫ് കിരീടം നേടിയത്.