സ്റ്റീവ് കൂപ്പറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ലെസ്റ്റർ സിറ്റി പുതിയ പരിശീലകനായി റൂഡ് വാൻ നിസ്റ്റൽറൂയിയെ നിയമിക്കും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് സ്‌ട്രൈക്കറുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, ഒരു കരാറിന് ഉടൻ അന്തിമരൂപമാകും. ബ്രെൻ്റ്‌ഫോർഡിനെതിരായ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നിയമനം നടത്താൻ ആണ് ലെസ്റ്റർ ശ്രമിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഇടക്കാല ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചതിന് പിന്നാലെയാണ് വാൻ നിസ്റ്റൽ റൂയിയെ തേടി ഇങ്ങനെ ഒരവസരം വരുന്നത്. യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി മൂന്ന് വിജയങ്ങളും ഒരു സമനിലയും അദ്ദേഹം നേടി. മുമ്പ് പി എസ് വിയുടെ പരിശീലകനായും നിസ്റ്റൽ റൂയ് പ്രവർത്തിച്ചിട്ടുണ്ട്.
പ്രീമിയർ ലീഗ് പട്ടികയിൽ 16-ാം സ്ഥാനത്താണ് ലെസ്റ്റർ ഇപ്പോൾ ഉള്ളത്.
 
					













