റഷ്യയിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വീണ്ടും തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റഷ്യയിൽ സന്ദർശനത്തിൽ ഉള്ള ഇന്ത്യൻ അണ്ടർ 19 ടീമിന് വീണ്ടും നിരാശ. ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യയോട് പരാജയപ്പെട്ട ഇന്ത്യ ഇന്നലെ മോൽഡോവയോടും പരാജയപ്പെട്ടു. തുടക്കത്തിൽ ലീഡ് എടുത്തിട്ടും ഒന്നൊനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യ തോൽക്കുകയായിരുന്നു. തുടക്കത്തിൽ രോഹിത് ദാനു ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ രണ്ടു ഗോളുകൾ കളി ഇന്ത്യയിൽ നിന്ന് അകറ്റി.

മലയാളി താരമായ റാഫി ഇന്നലെ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. ഇനി അവസാന മത്സരത്തിൽ ഇന്ത്യ ബൾഗേറിയയെ നേരിടും.