ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനിൽ അംഗത്വം എടുക്കാൻ റഷ്യ ആലോചിക്കുന്നത് ആയി റിപ്പോർട്ട്. നേരത്തെ യുക്രെയ്ൻ അക്രമിച്ചതിനെ തുടർന്ന് റഷ്യക്ക് എതിരെയും അവിടുത്തെ ക്ലബുകൾക്ക് എതിരെയും യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനും ഫിഫയും വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഇതിനു എതിരെ റഷ്യൻ ഫെഡറേഷൻ സ്പോർട്സ് കോടതിയെ സമീപിച്ചു എങ്കിലും കേസ് അവർ തള്ളിയിരുന്നു. നിലവിൽ ഇതിനെ മറികടക്കാൻ ആണ് റഷ്യ ഇങ്ങനെ ഒരു നീക്കം നടത്തുന്നത് എന്നാണ് സൂചന.
തങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏഷ്യയിൽ ആണ് എന്ന വാദവും റഷ്യക്ക് ഉയർത്താം. അതേസമയം നിലവിൽ ചർച്ചകൾ നടന്നില്ലെങ്കിലും ഇത്തരം ഒരു ആവശ്യം ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗീകരിക്കുമോ എന്നു കണ്ടറിയണം. ഈ ആവശ്യം അംഗീകരിച്ചാൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങളുടെ യോഗ്യത പൂർണമായും നഷ്ടമാവും എങ്കിലും വിലക്ക് മറികടക്കാൻ ആവും എന്നാണ് റഷ്യൻ പ്രതീക്ഷ. നേരത്തെ ഓസ്‌ട്രേലിയക്ക് ഏഷ്യ അംഗത്വം നൽകിയത് തന്നെ നാലും അഞ്ചും തവണ അവർ അപേക്ഷകൾ സമർപ്പിച്ച ശേഷം ആയിരുന്നു.