മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണിയെ അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നു നീക്കി. ഡി സി യുണൈറ്റഡ് പ്ലേ ഓഫ് യോഗ്യത നേടില്ല എന്ന് ഉറപ്പായതോടെയാണ് റൂണിയും ക്ലബുമായി പിരിഞ്ഞത്. കഴിഞ്ഞ വർഷമായിരുന്നു റൂണി ഡി സി യുണൈറ്റഡിൽ പരിശീലകനായി എത്തിയത്.
ഈ സീസണിൽ ഡി സി യുണൈറ്റഡ് 34 മത്സരങ്ങളിൽ 40 പോയിന്റ് ആണ് ക്ലബ് നേടിയത്. പക്ഷെ ആദ്യ ഒമ്പതിൽ അവർക്ക് ഫിനിഷ് ചെയ്യാൻ ഈ പോയിന്റ് പോര.
റൂണി മുമ്പ് 2018ൽ ഡി സി യുണൈറ്റഡിൽ കളിക്കാരനായി എത്തിയിരുന്നു. അന്ന് ഡി സി യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമായി മാറാൻ വെയ്ൻ റൂണിക്ക് ആയിരുന്നു. ആ മാജിക്ക് പരിശീലകനായി റൂണിക്ക് ആവർത്തിക്കാൻ ആയില്ല. ഇതിനു മുമ്പ് ഇംഗ്ലീഷ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലകനായിരുന്നു റൂണി. ഡാർബി കൗണ്ടി ആയിരുന്നു പരിശീലകൻ എന്ന നിലയിലെ റൂണിയുടെ ആദ്യ ക്ലബ്.