യൂറോപ്യൻ ക്ലബുകൾ എത്തിയില്ല എങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ കളിക്കും

Newsroom

റൊണാൾഡോയുടെ അടുത്ത ക്ലബ് ഏതായിരിക്കും എന്ന് താരം ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തീരുമാനിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌‌. ഇപ്പോൾ സൗദി ക്ലബായ അൽ നാസർ ക്ലബ് മാത്രമാണ് റൊണാൾഡോക്ക് മുന്നിൽ ഓഫർ വെച്ചിട്ടുള്ളത്. റൊണാൾഡോ കുറച്ച് ദിവസം കൂടെ യൂറോപ്യൻ ക്ലബുകളുടെ ഓഫറുകൾക്ക് ആയി കാത്തിരിക്കും എന്നും അത് കഴിഞ്ഞാൽ സൗദി ക്ലബിന്റെ ഓഫർ പരിഗണിക്കും എന്നും ഫബ്രിസിയോ റൊമാനോ പറയുന്നു.

റൊണാൾഡോ 22 12 21 23 58 03 527

സൗദി ക്ലബായ അൽ നാസർ റൊണാൾഡോക്ക് മുന്നിൽ 2.5 വർഷത്തെ കരാർ ആണ് വെച്ചിരിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ ആണ് കരാറിൽ ഉള്ളത്. വർഷം 200 മില്യൺ ഡോളർ വേതനം ലഭിക്കുന്ന ഓഫർ ആണ് അൽ നാസെർ നൽകിയിരിക്കുന്നത്‌. 1600 കോടി രൂപക്ക് മേലെ ആകും ഈ തുക.

ലോകകപ്പ് കഴിഞ്ഞ റൊണാൾഡോ റയലിനൊപ്പം പരിശീലനം നടത്തിയിരുന്നു. താരം ഇതുവരെ തന്റെ ഭാവി തീരുമാനിച്ചിട്ടില്ല.