നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ പകരക്കാരനായ റാസ്മസ് ഹൊയ്ലുണ്ടിന്റെ വൈകിയ ഗോളിൽ ഡെന്മാർക്ക് പോർച്ചുഗലിനെതിരെ 1-0 ന് നിർണായക വിജയം ഉറപ്പിച്ചു. 69-ാം മിനിറ്റിൽ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ 78-ാം മിനിറ്റിൽ ആൻഡ്രിയാസ് സ്‌കോവ് ഓൾസൻ്റെ ഗോളിൽ സ്‌കോർ ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും ഡെന്മാർക്കിൻ്റെ അച്ചടക്കമുള്ള പ്രതിരോധം തകർക്കാൻ കിണഞ്ഞു പരിശ്രമിച്ച പോർച്ചുഗലിന് ആയില്ല. രണ്ടാം പാദം ഇനിയും വരാനിരിക്കെ, പോർച്ചുഗലിന് സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനം തന്നെ വേണ്ടിവരും. ഇന്ന് ഗോൾ നേടിയ ഹൊയ്ലുണ്ട് റൊണാൾഡോയുടെ SIU സെലിബ്രേഷൻ നടത്തിയാണ് ഗോൾ ആഘോഷിച്ചത്.