റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയതിൽ തനിക്ക് സങ്കടമുണ്ടെന്ന് മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാർക്ക ലെജൻഡ് അവാർഡ് ദാന ചടങ്ങിനിടെയാണ് തനിക്ക് റയൽ മാഡ്രിഡിൽ വിട്ടതിൽ സങ്കടമുണ്ടെന്ന് റൊണാൾഡോ പറഞ്ഞത്. ചടങ്ങിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപ് കളിച്ച ടീമിന്റെ ജേഴ്സി അണിഞ്ഞ അഞ്ചു കുട്ടികൾ നടത്തിയ അഭിമുഖത്തിലാണ് താരം റയൽ മാഡ്രിഡ് വിട്ടതിനെ പറ്റി പ്രതികരിച്ചത്.
മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും റയൽ മാഡ്രിഡിനെയും മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ റൊണാൾഡോ തന്റെ ലൈഫിൽ സംഭവിച്ച വലിയ കാര്യങ്ങൾ എല്ലാം നടന്നത് റയൽ മാഡ്രിഡിൽ ഉള്ള സമയത്താണെന്നും പറഞ്ഞു. തന്റെ കുട്ടികൾ ജനിച്ചത് അവിടെ ആണെന്നും തന്റെ കാമുകിയെ കണ്ടതും മാഡ്രിഡിൽ വെച്ചാണെന്നും അത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ കൂടുതൽ റയൽ മാഡ്രിഡിനെ മിസ് ചെയ്യുന്നുണ്ടെന്നും റൊണാൾഡോ പറഞ്ഞു.













