റൊണാൾഡോയുമായുള്ള ശത്രുത ആരോഗ്യപരമായിരുന്നെന്ന് മെസ്സി

- Advertisement -

ആധുനിക ഫുട്ബോളിൽ ഏറ്റവും ചർച്ചക്കിടയാക്കിയ വിഷയമാണ് റൊണാൾഡോയും മെസ്സിയും തമ്മിലുള്ള ശത്രുത. എന്നാൽ താനും റൊണാൾഡോയും തമ്മിലുള്ള ശത്രുത ആരോഗ്യപരമായിരുന്നെന്നും തങ്ങളുടെ ആരാധകർ അത് ആസ്വദിചിരുന്നെന്നും വ്യക്തമാക്കി മെസ്സി. ഈ സീസണിന്റെ തുടക്കത്തിൽ ലാ ലീഗ വിട്ടു റൊണാൾഡോ ഇറ്റലിയിലെ യുവന്റസിലേക്ക് മാറിയിരുന്നു. അതിനു ശേഷം മെസ്സിയെ റൊണാൾഡോ ഇറ്റലിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതെ സമയം താൻ ഫുട്ബോളിനെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ടെന്നും എന്നാൽ കുടുംബമാണ് അതിനു എല്ലാം മുകളില്ലെന്നും മെസ്സി പറഞ്ഞു.

ബലോൺ ദി ഓർ പുരസ്‌കാരത്തിനുള്ള നോമിനികളെ അറിഞ്ഞത് മുതൽ താൻ അത് നേടാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉണ്ടാവില്ല എന്ന് തനിക്കറിയാമായിരുന്നെന്നും മെസ്സി പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച ബലോൺ ഡി ഓർ പുരസ്കാരത്തിൽ മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് താരം മോഡ്രിച്ചായിരുന്നു ബലോൺ ഡി ഓർ പുരസ്‌കാരം നേടിയത്.

Advertisement