റൊണാൾഡോക്ക് ഗോളും അസിസ്റ്റും, അൽ നാസർ വിജയം തുടരുന്നു

Newsroom

സൗദി പ്രൊ ലീഗിൽ അൽ നസർ വിജയം തുടരുന്നു. ഇന്നലെ അൽ റിയാദിനെ നേരിട്ട അൽ നസർ റൊണാൾഡോയുടെ മികവിൽ 4-1ന്റെ വിജയം നേടി. ഒരു ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ കളം നിറഞ്ഞു കളിച്ചു‌. മത്സരത്തിന്റെ 33ആം മിനുട്ടിൽ റൊണാൾഡോ ആണ് അൽ നസറിന്റെ ഗോൾ വേട്ട ആരംഭിച്ചത്. സാഡിയോ മാനെയുടെ അസിസ്റ്റിൽ നിന്ന് ആയിരുന്നു ആ ഗോൾ.

റൊണാൾഡോ 23 12 09 08 50 37 807

ആദ്യ പകുതിയുടെ അവസാന നിമിഷം റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ഒടാവിയോ അൽ നസറിന്റെ രണ്ടാം ഗോൾ നേടി‌. രണ്ടാം പകുതിയിൽ ടലിസ്കയുടെ ഇരട്ട ഗോളുകൾ കൂടെ വന്നതോടെ അൽ നസറിന്റെ വിജയം പൂർത്തിയായി. 67ആം മിനുട്ടിലും 90ആം മിനുട്ടിലും ആയിരുന്നു ടലിസ്കയുടെ ഗോളുകൾ.

ഈ വിജയത്തോടെ 37 പോയിന്റുമായി അൽ നസർ ലീഗിൽ രണ്ടാമത് തുടരുകയാണ്‌. 44 പോയിന്റുള്ള അൽ ഹിലാൽ ഇപ്പോഴും ബഹുദൂരം മുന്നിലാണ്.