ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് 55ലക്ഷത്തിന് ലേലത്തിൽ

Img 20210402 230044

പോർച്ചുഗലും സെർബിയയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് 55 ലക്ഷത്തിന് ലേലത്തിൽ പോയി. സെർബിയക്ക് എതിരായ മത്സരത്തിൽ കളി 2-2ൽ ആയിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വിജയ ഗോൾ റഫറി അനുവദിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു റൊണാൾഡൊ ക്യാപ്റ്റൻ ആം ബാൻഡ് വലിച്ചെറിഞ്ഞത്.

ഈ ആം ബാൻഡ് ഗ്രൗണ്ടിൽ നിന്ന് എടുത്ത ഒരു ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ ആണ് ഒരു ചാനലിന്റെ സഹായത്തോടെ ആം ബാൻഡ് ലേലത്തിൽ വെച്ചത്. ആറു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ലേലം നടത്തിയത്. ലേലം ചെയ്തപ്പോൾ കിട്ടിയത് 64000 യൂറോ ആണ്. 55 ലക്ഷം രൂപയ്ക്ക് മുകളിൽ ആകും ആ തുക. എന്നാൽ ആരാണ് ഇത്രയും തുക നൽകി ആം ബാൻഡ് സ്വന്തമാക്കിയത് എന്ന് അധികൃതർ വ്യക്തമാക്കിയില്ല.