“മെസ്സിയെക്കാൾ കൂടുതൽ ബാലൻ ഡി ഓർ താൻ അർഹിക്കുന്നുണ്ട്” – റൊണാൾഡോ

- Advertisement -

അഞ്ച് ബാലൻ ഡി ഓർ അവാർഡുകൽ സ്വന്തമാക്കിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ ഇതിലേറെ ബാലൻ ഡി ഓറുകൾ അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും 5 വീതം ബാലൻ ഡി ഓറുകൾ ആണ് ഉള്ളത്. മെസ്സി ഫുട്ബോൾ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞ താരമാണ് എന്ന് പറഞ്ഞ റൊണാൾഡോ മെസ്സിയെ മറികടക്കൺ തനിക്ക് ഇനിയും ബാലൻ ഡി ഓറുകൾ കരിയർ അവസാനിക്കും മുമ്പ് സ്വന്തമാക്കേണ്ടതുണ്ട് എന്ന് പറഞ്ഞു.

ഏഴോ എട്ടോ ബാലൻ ഡി ഓർ എങ്കിലും തനിക്ക് കരിയറിൽ ഉണ്ടാകണം. താൻ അത് അർഹിക്കുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. വിജയങ്ങളാണ് തന്റെ ലഹരിയെന്നും അങ്ങനെ ആയത് നല്ല കാര്യമാണ് എന്നും റൊണാൾഡോ പറഞ്ഞു. ഐ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യം റൊണാൾഡോ പറഞ്ഞത്. മെസ്സിയുമായി സൗഹൃദം ഇല്ലായെങ്കിലും മെസ്സിയുടെ സാന്നിധ്യം തന്നെ മികച്ച കളിക്കാരൻ ആയി മാറ്റിയെന്ന് റൊണാൾഡോ പറഞ്ഞു. താൻ റെക്കോർഡുകളെ പിന്തുടരാറില്ല എന്നും റെക്കോർഡുകൾ തന്റെ പിറകെയാണ് വരാറ് എന്നും റൊണാൾഡോ പറഞ്ഞു.

Advertisement