ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ഇന്ന് ആശുപത്രിയി വിടും. കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടർന്ന് താരത്തെ ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇബിസിയ ദ്വീപിൽ ഉള്ള സ്വകാര്യ ആശുപത്രിയിലാണ് റൊണാൾഡോയെ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചതാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.
എന്നാ താരം താൻ മെച്ചപ്പെട്ട നിലയിൽ ആണെന്ന് ട്വിറ്റർ വഴി അറിയിച്ച് ഫുട്ബോൾ ലോകത്തെ ആശങ്ക കുറച്ചു. ഇന്ന് റൊണാൾഡോ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial