റൊണാൾഡോ അൽ നസറിനായി അരങ്ങേറി, വിജയവുമായി ക്ലബ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക്

Picsart 23 01 23 01 21 13 397

വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിക് അരങ്ങേറി. ഇന്ന് ഹോം ഗ്രൗണ്ടിൽ എത്തിഫാഖിന് എതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ റൊണാൾഡോ ഇറങ്ങിയിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ ആയില്ല എങ്കിലും ക്ലബിന് വിജയിക്കാൻ ആയി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ നസറിന്റെ വിജയം. മത്സരത്തിന്റെ 31ആം മിനുട്ടിൽ ടലിസ്കയിലൂടെ ആണ് അൽ നസർ ലീഡ് എടുത്തത്. ഈ ഗോൾ മതിയായി അവർക്ക് വിജയിക്കാൻ.

റൊണാൾഡോ 23 01 23 01 21 27 293

കൂടുതൽ ഗോൾ പിറന്നില്ല എങ്കിലും അൽ നസറിന്റെ ആധിപത്യം ആണ് മത്സരത്തിൽ ഉടനീളം കാണാൻ ആയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ടച്ചുകളായും സ്റ്റെപ് ഓവറുകൾ നടത്തിയും ആരാധകരുടെ കയ്യടി വാങ്ങി. ഈ വിജയത്തോടെ അൽ നസർ 14 മത്സരങ്ങളിൽ 33 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഇനി ജനുവരി 26ന് സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനെ ആകും അൽ നസർ നേരിടുക.