“ബാലൻ ഡി ഓർ റൊണാൾഡോയ്ക്ക് നൽകണം”

Newsroom

ഇനി വരാൻ പോകുന്ന ബാലൻ ഡി യോർ ക്രിസ്റ്റ്യാനോ റൊണാൾഡോ അർഹിക്കുന്നു എന്ന് മുൻ യുവന്റസ് ഡിഫൻഡർ മെഹ്ദി ബെനാറ്റിയ. റൊണാൾഡോയ്ക്ക് അത്ര മികച്ച സീസൺ അല്ലാ എന്നിരിക്കെ ആണ് ബെനാറ്റിയ ബാലൻ ഡി ഓർ റൊണാൾഡോയ്ക്ക് നൽകണമെന്ന വാദവുമായി എത്തിയിരിക്കുന്നത്. ഇത്തവണ യുവന്റസിനായി ഗോളടിച്ചു കൂട്ടി എങ്കിലും റൊണാൾഡോയ്ക്ക് സീരി എ അല്ലതെ വേറെ പ്രധാന കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല‌.

തന്റെ അഭിപ്രായത്തി റൊണാൾഡോ ആണ് അർഹിക്കുന്നത് എന്ന് പറഞ്ഞ ബെനാറ്റിയ മെസ്സിക്ക് മികച്ച സീസണായിരുന്നു എങ്കിലും ലിവർപൂളൊനോട് നാണം കെട്ട തോൽവി ഏറ്റു വാങ്ങിയ മെസ്സി ബാലൻ ഡി ഓർ അർഹിക്കുന്നില്ല എന്ന് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിയുന്നവരെ നോക്കാം എന്നും. ഫൈനൽ കളിക്കുന്ന ടീമുകളിലും ബാലൻ ഡി ഓർ സാധ്യതയുള്ളവർ ഉണ്ട് എന്നും ബെനാറ്റിയ പറഞ്ഞു.