റൊണാൾഡോക്ക് ഗോൾ ഇല്ല, എങ്കിലും അൽ നസർ കിംഗ്സ് കപ്പ് സെമി ഫൈനലിൽ

Newsroom

Picsart 23 03 14 21 49 02 036
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യയിൽ റൊണാൾഡോയുടെ ടീമായ അൽ നസർ കിംഗ്സ് കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് അബഹയെ നേരിട്ട അൽ നസർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ ആയില്ല എന്നത് മാത്രമാകും ആരാധകരെ വിഷമത്തിൽ ആക്കുന്നത്‌. ഇന്ന് കളി ആരംഭിച്ച് 25ആം സെക്കൻഡിൽ തന്നെ അൽ നസർ ലീഡ് എടുത്തിരുന്നു.

റൊണാൾഡോ 23 03 14 21 49 16 399

അൽ നജി ആണ് കിങ്സ് കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയത്. 21ആം മിനുട്ടിൽ അൽ ഖബെരി അൽ നസറിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാരൻ കൂടെ ഗോൾ നേടിയതോടെ അൽ നസറിന്റെ വിജയം ഏതാണ്ട് ഉറപ്പായി. 69ആം മിനുട്ടിൽ ഒരു ഗോൾ അബഹ മടക്കി എങ്കിലും അത് ഒരു ആശ്വാസ ഗോളായി മാത്രം മാറി.ക്രിസ്റ്റ്യാനോ റൊണാൾഡോ 86 മിനുട്ട് കളിച്ച ശേഷം സബ് ചെയ്യപ്പെട്ടു.