ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ അടിച്ചു കൊണ്ട് തന്നെ തന്റെ പുതിയ സീസൺ തുടങ്ങി. ഇന്ന് സൗദി സൂപ്പർ കപ്പിൽ അൽ നസറിനെ വിജയത്തിൽ എത്തിക്കാൻ റൊണാൾഡോക്ക് ആയി. അൽ താവൂനെ നേരിട്ട അൽ നസർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. അൽ നസറിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ അൽ നസർ ലീഡ് എടുത്തു. യഹ്യ ആണ് അൽ നസറിന് ലീഡ് നൽകിയത്. സ്കോർ ആദ്യ പകുതിയിൽ 1-0ന്റെ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ അൽ നസർ ലീഡ് ഉയർത്താനുള്ള ശ്രമങ്ങൾ തുടർന്നു.
മത്സരത്തിന്റെ 57ആം മിനുട്ടിൽ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. റൊണാൾഡോ ഇത് 23ആം സീസണിൽ ആണ് തുടർച്ചയായി ഗോൾ നേടുന്നത്. ഒന്നിലധികം ഗോൾ നേടാനുള്ള അവസരങ്ങൾ റൊണാൾഡോക്ക് ലഭിച്ചു എങ്കിലും കൂടുതൽ ഗോൾ നേടാൻ താരത്തിനായില്ല.
ഇനി ഓഗസ്റ്റ് 17ന് നടക്കുന്ന ഫൈനലിൽ അൽ ഹിലാലിനെ ആകും അൽ നസർ നേരിടുക.